തിരുവനന്തപുരം: നിരോധിക്കപ്പെട്ട ആസ്ബസ്റ്റോസ് ഷീറ്റു മേഞ്ഞ പ്രീ-പ്രൈമറി സ്‌കൂളുകളുടെ ഫിറ്റ്‌നസ് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. നിയമപരമല്ലാത്തതും കുട്ടികളുടെ സുരക്ഷിതത്ത്വം ഉറപ്പു വരുത്താത്തതുമായ സ്‌കൂള്‍ കെട്ടിടങ്ങള്‍ സംസ്ഥാനത്ത് പലയിടത്തും ഇപ്പോഴും ഉള്ള സാഹചര്യത്തിലാണ് നിര്‍ദേശം. കുട്ടികളുടെ ഉത്തമതാത്പര്യം ഇത്തരം സ്ഥാപനങ്ങളില്‍ സംരക്ഷിക്കപ്പെടാന്‍ ഇടയില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
കണ്ണൂര്‍ ജില്ലയിലെ മാണിയൂര്‍ വില്ലേജില്‍ ഭഗവതി വിലാസം എഎല്‍പി സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പ്രീ പ്രൈമറി സ്‌കൂളിന്റെ കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന പരാതിയിന്മേലാണ് കമ്മീഷന്‍ ഉത്തരവായത്. ആരോഗ്യകാരണങ്ങളാല്‍ നിരോധിക്കപ്പെട്ട ആസ്ബസ്റ്റോസ് മേഞ്ഞതിന്മേല്‍ എത്രയും വേഗം ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Discussion about this post