ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥന് വാഹനാപകടത്തില്‍ പരിക്കേറ്റു. റാവു മുഹമ്മദ് അന്‍വര്‍ (45) എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയ്ക്കു സമീപം റാവു സഞ്ചരിച്ചിരുന്ന കാര്‍ ഹരിയാന സര്‍ക്കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post