Thursday, May 14, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

തുറമുഖങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

by Punnyabhumi Desk
Feb 1, 2018, 04:30 pm IST
in കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ ചെറുതും വലുതുമായ തുറമുഖങ്ങളുടെ വികസനത്തിനുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുമെന്ന് തുറമുഖ വികസന വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കേരളത്തിന്റെ തീരദേശ മേഖലയ്ക്ക് ധാരാളം വികസന സാധ്യതകളുണ്ട്. പക്ഷേ, വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ പ്രാദേശികമായ പല പ്രശ്‌നങ്ങളും തടസങ്ങളും ഉയര്‍ന്നുവരും. എന്നാല്‍ പ്രദേശത്തിന്റെ വികസനത്തിനുവേണ്ടിയുള്ള സര്‍ക്കാര്‍ നടപടികളോട് ജനങ്ങളും പ്രദേശവാസികളും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം വലിയ തുറയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ തുറമുഖ ഗസ്റ്റ് ഹൗസും ക്വാര്‍ട്ടേഴ്‌സും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ 24 മണിക്കൂറും നിതാന്ത ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട മേഖലയാണ് തുറമുഖ മേഖല. മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും സുരക്ഷിതത്വത്തിനും തീര സുരക്ഷയ്ക്കും തുറമുഖ ജീവനക്കാരുടെ സാമീപ്യം തുറമുഖത്ത് അത്യാവശ്യമാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് തുറമുഖങ്ങളില്‍ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസും ക്വാര്‍ട്ടേഴ്‌സും നിര്‍മിക്കാന്‍ തീരുമാനിച്ചത്. കാസര്‍ഗോഡ് അഴീക്കല്‍ തുറമുഖങ്ങളില്‍ ജീവനക്കാര്‍ക്ക് ഗസ്റ്റ്ഹൗസും ക്വാര്‍ട്ടേഴ്‌സും അനുവദിച്ചുകഴിഞ്ഞു. ആലപ്പുഴയിലെ ക്വാര്‍ട്ടേഴ്‌സ് നിര്‍മാണം അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

വി.എസ്. ശിവകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പാളയം രാജന്‍, ബീമാപള്ളി റഷീദ്, തുറമുഖ വകുപ്പ് ഡയറക്ടര്‍ എച്ച്. ദിനേശന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. വിനോതു തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies