തിരുവനന്തപുരം: പതിമൂന്ന് ജില്ലകളിലെ 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഫെബ്രുവരി 28നും തൃശൂര്‍ എളവള്ളി ഗ്രാമ പഞ്ചായത്തിലെ പറയ്ക്കാട് വാര്‍ഡില്‍ മാര്‍ച്ച് 3നും ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, ജില്ലകളിലെ 17 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും കോഴിക്കോട് ഒരു നഗരസഭാ വാര്‍ഡിലും വയനാട്, കാസര്‍ ഗോഡ് ജില്ലകളിലെ ഓരോ ബ്ലോക്ക്പഞ്ചായത്ത് വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ്.
മാതൃകാപെരുമാറ്റച്ചട്ടം ജനുവരി 30ന് നിലവില്‍വന്നു. ഫെബ്രുവരി 2 മുതല്‍ നാമനിര്‍ദ്ദേശം സമര്‍പ്പിക്കാം. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 9. സൂക്ഷ്മ പരിശോധന 12. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി 14 ലുമാണ്. 19 വാര്‍ഡുകളിലെ വോട്ടെടുപ്പ് ഫെബ്രുവരി 28 രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകിട്ട് 5ന് അവസാനിക്കും. മാര്‍ച്ച് ഒന്നിന് രാവിലെ 10 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. മാര്‍ച്ച് 3ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പറയ്ക്കാട് വാര്‍ഡില്‍ അന്നുതന്നെ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
ഉപതെരഞ്ഞെടുപ്പു നടക്കുന്ന ജില്ല, ഗ്രാമപഞ്ചായത്ത്, വാര്‍ഡ് എന്ന ക്രമത്തില്‍. തിരുവനന്തപുരം-വിളപ്പില്‍-നൂലിയോട്, കൊല്ലം -ഉമ്മന്നൂര്‍ -അണ്ടൂര്‍, നെടുമ്പന -പുലിയില, പത്തനംതിട്ട -തണ്ണിത്തോട്- മണ്ണീറ, ചെറുകോല്‍-മഞ്ഞപ്രമല, ആലപ്പുഴ -എഴുപുന്ന -കുമാരപുരം, തകഴി-കളത്തില്‍പാലം, കോട്ടയം-മുത്തോലി-തെക്കുംമുറി നോര്‍ത്ത്, എറണാകുളം -രാമമംഗലം -നെട്ടൂപാടം, വടവുകോട്പുത്തന്‍കുരിശ്- കരിമുകള്‍ നോര്‍ത്ത്, തൃശൂര്‍-എളവള്ളി-പറയ്ക്കാട് , -ചാഴൂര്‍പഴുവില്‍നോര്‍ത്ത്, പാലക്കാട് -കുലുക്കല്ലൂര്‍ -മപ്പാട്ടുകര വെസ്റ്റ്, മലപ്പുറം -തവന്നൂര്‍ -കൂരട, വെട്ടം കോട്ടേക്കാട,് വയനാട്-തിരുനെല്ലി-അപ്പപ്പാറ, കണ്ണൂര്‍ -പേരാവൂര്‍-പേരാവൂര്‍.
കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ തലപ്പെരുമണ്ണ വാര്‍ഡ്, വയനാട് ജില്ലയിലെ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ പടിഞ്ഞാറത്തറ വാര്‍ഡ്, കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ബ്ലോക്ക്പഞ്ചായത്ത് അമ്പലത്തുകര വാര്‍ഡ്.
Discussion about this post