ന്യൂദല്‍ഹി: 2 ജി സ്‌പെക്‌ട്രം കേസില്‍ ആരോപണ വിധേയമായ ഡി.ബി. റിയാലിറ്റിയുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലായെന്നും റാഡിയയുടെ പുതിയ വെളിപ്പെടുത്തല്‍ അടിസ്ഥാനമില്ലാത്തതാണെന്നും കൃഷി മന്ത്രി ശരത് പവാര്‍ പ്രതികരിച്ചു.
മാധ്യമങ്ങളിലൂടെയാണ് ഈ വിഷയം തന്റെ ശ്രദ്ധയില്‍പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര കൃഷിമന്ത്രി ശരത്പവാറിനും 2 ജി സ്‌പെക്‌ട്രം ഇടപാടില്‍ പങ്കുണ്ടെന്ന് നീരാറാഡിയ അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ വെളിപ്പെടുത്തിതായിയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്‌തത്.
2 ജി സ്‌പെക്‌ട്രം കേസില്‍ ആരോപണ വിധേയമായിട്ടുള്ള ഡി.ബി. റിയാലിറ്റി എന്ന കമ്പനിയുടെ ഉടമ കൃഷിമന്ത്രി ശരത്പവാറും കുടുംബാംഗങ്ങളുമാണെന്നാണ് റാഡിയ വെളിപ്പെടുത്തിയത്. അതേ സമയം ഈ ആരോപണം സാധൂകരിക്കുന്ന രേഖകള്‍ ഒന്നും തന്റെ കൈവശം ഇല്ലായെന്നും റാഡിയ വ്യക്‌തമാക്കിയിരുന്നു.
Discussion about this post