പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പത്തനംതിട്ട കലഞ്ഞൂരിലാണ് അപകടം ഉണ്ടായത്. കുന്നാംതോട് പാലത്തിന് സമീപം തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാന്‍ മറിയുകയായിരുന്നു. തൂത്തുക്കുടി സ്വദേശികളായ ഷണ്‍മുഖന്‍പിള്ള (46), സുബ്ബയ്യ(60) എന്നിവരാണ് മരിച്ചത്. കലഞ്ഞൂര്‍ ജംഗ്ഷന് സമീപം തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് ലോറിയില്‍ ഇടിച്ചാണ് മൂന്നു പേര്‍ക്ക് പരിക്കേറ്റത്. തിരുനെല്‍വേലി സ്വദേശികളായ രാമനാഥന്‍, മകന്‍ മുത്തുകുമാര്‍, തങ്കരാജന്‍ എന്നിവര്‍ക്കാണ് പരിക്ക്.
Discussion about this post