Wednesday, November 25, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കൊച്ചിയില്‍ വ്യവസായ പ്രദര്‍ശന വിപണന കേന്ദ്രത്തിന്റെ നിര്‍മാണം ഈ വര്‍ഷം ആരംഭിക്കും

by Punnyabhumi Desk
Feb 10, 2018, 01:54 pm IST
in കേരളം

കൊച്ചി: വ്യവസായ വകുപ്പിന്റെ സ്ഥിരം പ്രദര്‍ശന, വിപണന കേന്ദ്രത്തിന്റെ കൊച്ചിയില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. കണ്‍വന്‍ഷന്‍ സെന്റര്‍ കൂടി ഉള്‍പ്പെടുന്ന പ്രദര്‍ശന കേന്ദ്രത്തില്‍ കരകൗശല വസ്തുക്കളുടെ സ്ഥിരം പവിലിയന്‍ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കേരള കരകൗശല വികസന കോര്‍പ്പറേഷന്റെ അഖിലേന്ത്യ കരകൗശല കൈത്തറി പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനം എറണാകുളത്തപ്പന്‍ മൈതാനത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കരകൗശലമേഖലയില്‍ കേരളത്തിന്റെ പാരമ്പര്യവും അവസരങ്ങളും പ്രയോജനപ്പെടുത്തി തൊഴില്‍ സൃഷ്ടിക്കുകയെന്ന നയമാണ് സര്‍ക്കാരിന്റേത്. ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനായി പ്രത്യേക കലണ്ടര്‍ തയാറാക്കി സംസ്ഥാനത്തിനകത്തും പുറത്തും പ്രദര്‍ശന വിപണന മേളകള്‍ നടത്തിവരുന്നു. ജനുവരി 15 മുതല്‍ 30 വരെ പാലക്കാട് നടത്തിയ മലബാര്‍ ക്രാഫ്റ്റ്‌സ് മേള കാണാനെത്തിയത് പത്തു ലക്ഷം പേരാണ്. പതിനഞ്ചു ദിവസം കൊണ്ട് അഞ്ചു കോടി രൂപയുടെ വില്‍പ്പനയാണ് നടന്നതെന്നും മന്ത്രി പറഞ്ഞു.

ദേശീയാടിസ്ഥാനത്തില്‍ കരകൗശല വികസന കോര്‍പ്പറേഷന്‍ നടത്തുന്ന പ്രദര്‍ശന വിപണനമേളകള്‍ സംസ്ഥാനത്തിന് പുറത്തു നിന്നുള്ള ഉല്‍പ്പന്നങ്ങളും നിര്‍മാണരീതികളും പരിചയപ്പെടുന്നതിനുള്ള അവസരം കൂടിയാണ്. കരകൗശല മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചെറുകിട യന്ത്രോപകരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ടൂള്‍ കിറ്റ് ഈ മാസം വിതരണം ചെയ്യും. ഉല്‍പ്പാദനം, വിപണനം, പശ്ചാത്തല സൗകര്യ വികസനം എന്നിവയില്‍ ശ്രദ്ധയൂന്നുന്നതിനൊപ്പം മികച്ച ക്രാഫ്റ്റ്‌സ്മാന്‍മാര്‍ക്കുള്ള അവാര്‍ഡും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മാര്‍ച്ച് അഞ്ചു വരെയാണ് മേള. ഈട്ടിത്തടി, പിച്ചള, ഓട്, കുമ്പിള്‍ത്തടി എന്നിവയിലുള്ള ഗൃഹാലങ്കാര വസ്തുക്കള്‍, നെട്ടൂര്‍ പെട്ടി, ആറന്മുള കണ്ണാടി തുടങ്ങി കേരളീയ ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം പ്രദര്‍ശനത്തിലുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ശാന്തിനികേതന്‍ ബാഗുകള്‍, ഘൊഷയാര്‍ ലേയ്‌സ് വര്‍ക്കുകള്‍, കോലപ്പുരി ചെരിപ്പുകള്‍, ഗ്ലാസ് വര്‍ക്ക് ചെയ്ത തുണിത്തരങ്ങള്‍, മധുര, ഹൈദരാബാദ് സാരികള്‍, ലക്‌നൗ ചിക്കന്‍ വര്‍ക്ക് ചെയ്ത തുണിത്തരങ്ങള്‍, മണ്‍പാത്രങ്ങള്‍, ആഭരണങ്ങള്‍, മുള, ഈറ്റ ഉല്‍പ്പന്നങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്.

കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

Share
Tweet
Send

Related News

കേരളം

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളം

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

പുതിയ വാർത്തകൾ

ഗീതാനന്ദ സരസ്വതി നിര്യാതയായി

ശങ്കരന്‍കുട്ടി നായര്‍ നിര്യാതനായി

സുധാന അമ്മ നിര്യാതയായി

വെള്ളനാട് വാമദേവന്‍ നായര്‍ നിര്യാതനായി

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 20-ാം മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies