ടൊറോന്റോ: ഇന്ത്യയില്‍ സേവനം നിരോധിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തില്‍ പ്രതിഷേധിച്ച് ബ്ലാക്ക്‌ബെറി മേധാവി ബി.ബി.സി. ചാനലിന്റെ അഭിമുഖത്തില്‍ നിന്നും ഇറങ്ങിപ്പോയി. ബ്ലാക്ക് ബെറി സെര്‍വറുകള്‍ പരിശോധിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യമാണ് ബ്ലാക്ക് ബെറി മേധാവി മൈക്ക് ലസാരിഡിസിനെ പ്രകോപിപ്പിച്ചത്. തങ്ങള്‍ക്ക് യാതൊരു സുരക്ഷാ പ്രശ്‌നവുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇന്ത്യയുമായി കമ്പനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാതെ ബ്ലാക്ക് ബെറി സേവനം ലഭിക്കുമെന്ന് ഉറപ്പുനല്‍കാനാകുമോ എന്ന ചോദ്യമാണ് അദ്ദേഹത്ത പ്രകോപിപ്പിച്ചത്. ഇതോടെ അഭിമുഖം അവസാനിപ്പിച്ചതായും ക്യാമറ ഓഫ് ചെയ്യാനും അദ്ദേഹം ബി.ബി.സി. റിപ്പോര്‍ട്ടരോട് ആവശ്യപ്പെടുകയായിരുന്നു. ബി.ബി.സി. ഈ വിഡിയോ വെബ് സൈറ്റില്‍ കൊടുത്തിട്ടുണ്ട്.
Discussion about this post