തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാള്‍ മെമ്മോറിയല്‍ ലക്ചറില്‍ സാമൂഹ്യ നീതിയും തുല്യ വിതരണവും എന്ന വിഷയത്തില്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു പ്രഭാഷണം നടത്തും. 16ന് വൈകിട്ട് നാലിന് കനകക്കുന്നിലാണ് പ്രഭാഷണം.
ഗവര്‍ണര്‍ പി. സദാശിവം അദ്ധ്യക്ഷത വഹിക്കും. സാംസ്‌കാരിക നിയമ മന്ത്രി എ. കെ. ബാലന്‍ മുഖ്യപ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം. എല്‍. എമാരായ കെ. മുരളീധരന്‍, ഒ. രാജഗോപാല്‍, അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിബായി എന്നിവര്‍ സംസാരിക്കും.
Discussion about this post