Thursday, May 14, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അക്ഷയയുടെ നവീകരിച്ച ഔദ്യോഗിക പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു

by Punnyabhumi Desk
Feb 16, 2018, 04:52 pm IST
in കേരളം

 

തിരുവനന്തപുരം: അക്ഷയയുടെ നവീകരിച്ച ഔദ്യോഗിക പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. അതോടൊപ്പം അക്ഷയ സംരംഭകര്‍ക്കായി ബി.എസ്.എന്‍.എല്‍ പ്രത്യേകം തയാറാക്കിയ ഫൈബര്‍ ടു ഹോം താരിഫ് പ്ലാനും അദ്ദേഹം പ്രകാശനം ചെയ്തു.

അക്ഷയ പദ്ധതി വഴി ഇപ്പോള്‍ നല്‍കിവരുന്ന സേവനങ്ങള്‍ ഉള്‍പ്പെടുത്തിയും പൊതുജനങ്ങള്‍ക്കും സംരംഭകര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാനും കഴിയുംവിധത്തിലാണ് വെബ്‌സൈറ്റ് നവീകരിച്ചിരിക്കുന്നത്.

പൊതുജന സേവനം എന്ന പേജില്‍ സര്‍ക്കാര്‍/സര്‍ക്കാരിതര സേവനങ്ങള്‍ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ സംബന്ധിച്ച സേവനങ്ങള്‍ എന്നിവ സംബന്ധിച്ച സമഗ്ര വിവരങ്ങളുണ്ട്.

ഹെല്‍പ്പ് ഡെസ്‌ക് പേജില്‍ അക്ഷയയെക്കുറിച്ച് പൊതുവിവരങ്ങള്‍, സേവനങ്ങള്‍ സംബന്ധിച്ച സംശയനിവാരണം, പൊതുജനങ്ങള്‍ക്ക് വിജ്ഞാന വിവരങ്ങള്‍ പങ്കുവെക്കുന്നതിനുള്ള സംവിധാനം, ജില്ലാ ഓഫീസുകള്‍ സംബന്ധിച്ച വിവരങ്ങള്‍, പൊതുജനങ്ങള്‍ക്ക് ആവശ്യമായ സര്‍ക്കാര്‍ ഉത്തരവുകള്‍, സര്‍ക്കുലറുകള്‍, പരാതി സമര്‍പ്പിക്കുന്നതിനുള്ള സംവിധാനം എന്നിവയടക്കമുള്ള വിപുലവും സമഗ്രവുമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങളെയും കൃത്യമായി സ്ഥാനനിര്‍ണയം ചെയ്യാനും ഓരോ കേന്ദ്രത്തിന്റെയും സേവനം സംബന്ധിച്ച വിവരം ലഭിക്കാനും ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭിക്കാനും സൗകര്യമുണ്ട്. വിവിധ വകുപ്പുകളുടെ ഓപ്പണ്‍ പോര്‍ട്ടല്‍ സേവനങ്ങള്‍ ഏകീകരിച്ച് സിംഗിള്‍ ലോഗിനിലൂടെ എളുപ്പത്തില്‍ പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ ലഭിക്കുംവിധമുള്ള സംവിധാനം വെബ്‌സൈറ്റില്‍ ഒരുക്കും.

അക്ഷയ കേന്ദ്രങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും പരാതികളും ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാനും സൗകര്യമുണ്ട്. ഇത്തരം പരാതികള്‍ നിരീക്ഷിക്കാന്‍ ജില്ലാ, സംസ്ഥാന അക്ഷയ കേന്ദ്രങ്ങളില്‍ സംവിധാനമുണ്ടാകും. സംസ്ഥാനത്തെ മുഴുവന്‍ അക്ഷയ സംരംഭകര്‍ക്കും ബി.എസ്.എന്‍.എല്‍ നല്‍കുന്ന ഫൈബര്‍ ടു ഹോം താരിഫ് പ്ലാന്‍ ആയ ‘അക്ഷയ ഇ കേന്ദ്ര’ വഴി 10എം.ബി.പി.എസ് വേഗത്തില്‍ 120 ജി.ബി വരെശേഷിയുള്ള കണക്ടിവിറ്റിയാണ് ലഭ്യമാക്കുന്നത്.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies