Saturday, April 18, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സ്വരാജ്‌ട്രോഫി : മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പ്രഖ്യാപിച്ചു

by Punnyabhumi Desk
Feb 19, 2018, 04:22 pm IST
in കേരളം

തിരുവനന്തപുരം: 2016-17 വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച് സ്വരാജ് ട്രോഫിക്കും പ്രത്യേക ധനസഹായത്തിനും അര്‍ഹത നേടിയ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നിര്‍വഹണത്തില്‍ മികവ് പുലര്‍ത്തി മഹാത്മാ പുരസ്‌കാരത്തിന് അര്‍ഹത നോടിയ ഗ്രാമപഞ്ചായത്തുകളെയും തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

ഗ്രാമപഞ്ചായത്തുകളില്‍ സംസ്ഥാനതലത്തില്‍ പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും എറണാകുളത്തെ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും കണ്ണൂരിലെ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി.

ഒന്നാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്തിന് 25 ലക്ഷം രൂപ പ്രത്യേക പദ്ധതി ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും രണ്ടാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്തിന് 20 ലക്ഷം രൂപ ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും മൂന്നാം സഥാനം നേടിയ ഗ്രാമപഞ്ചായത്തിന് 15 ലക്ഷം രൂപ ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

ജില്ലാതലത്തില്‍ രണ്ടു വീതം ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രത്യേക പുരസ്‌കാരം പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്കുള്ള അവാര്‍ഡ് നേടിയ ഗ്രാമപഞ്ചായത്തുകള്‍ക്ക് യഥാക്രമം 10 ലക്ഷം, അഞ്ച് ലക്ഷം രൂപ വീതം പ്രത്യേക ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

അര്‍ഹതാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ ഇടുക്കി ജില്ലയില്‍ നിന്നും ഗ്രാമ പഞ്ചായത്തുകളെ തെരഞ്ഞെടുത്തിട്ടില്ല. സംസ്ഥാനതലത്തില്‍ മികച്ച ബ്ലോക്ക് പഞ്ചായത്തുകളില്‍ കോട്ടയത്തെ ളാലം ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനവും എറണാകുളത്തെ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും പത്തനംതിട്ടയിലെ പുളികീഴ് ബ്ലോക്ക് പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി. ഇവര്‍ക്ക് യഥാക്രമം 25 ലക്ഷം, 20 ലക്ഷം, 15 ലക്ഷം രൂപ വീതം പ്രത്യേക പദ്ധതി ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

പത്തനംതിട്ട ജില്ലാ പഞ്ചായത്താണ് മികച്ച ജില്ലാപഞ്ചായത്ത്. എറണാകുളം ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനം നേടി.

ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ ജില്ലാ പഞ്ചായത്തുകള്‍ക്ക് യഥാക്രമം 25 ലക്ഷം, 20 ലക്ഷം രൂപ വീതം പ്രത്യേക പദ്ധതി ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

201617 സാമ്പത്തിക വര്‍ഷം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി നിര്‍വ്വഹണത്തില്‍ മികവ് പുലര്‍ത്തിയ ഗ്രാമപഞ്ചായത്തുകള്‍ക്ക് മഹാത്മാ പുരസ്‌കാരം ലഭിക്കും.

സംസ്ഥാനതലത്തില്‍ ഇടമലക്കുടി ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും അഗളി ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും മീനങ്ങാടി ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി. ജില്ലാതലത്തില്‍ രണ്ടു വീതം ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രത്യേക പുരസ്‌കാരം നല്‍കും. സാക്ഷ്യപത്രവും മൊമന്റോയും പഞ്ചായത്തുകള്‍ക്ക് നല്‍കും.

തൃശൂരിലെ ഏറിയാട്, ആലപ്പുഴയിലെ ബുധനൂര്‍, കൊല്ലത്തെ ശാസ്താംകോട്ട, വെസ്റ്റ് കല്ലട, മൈനാഗപ്പള്ളി, ഗ്രാമപഞ്ചായത്തുകളും പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹമായിട്ടുണ്ട്.

തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അദ്ധ്യക്ഷനായും ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറി, നഗരകാര്യ ഡയറക്ടര്‍, ഗ്രാമവികസന കമ്മീഷണര്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം (വികേന്ദ്രീകൃത ആസൂത്രണം), ഇന്‍ഫര്‍മേന്‍ കേരള മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്റ്റേറ്റ് പെര്‍ഫോമന്‍സ് ആഡിറ്റ് ആഫീസര്‍ എന്നിവര്‍ അംഗങ്ങളും പഞ്ചായത്ത് ഡയറക്ടര്‍ കണ്‍വീനറുമായ സമിതിയാണ് അവാര്‍ഡിനര്‍ഹരായ തദ്ദേശഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തത്.

ShareTweetSend

Related News

കേരളം

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

കേരളം

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.
കേരളം

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies