തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ നടപ്പിലാക്കി വരുന്ന ജൈവ വൈവിദ്ധ്യ ഉദ്യാനം പദ്ധതിയില്‍, ജില്ലാ സംസ്ഥാനണ്ടതലത്തില്‍ മികച്ച ജൈവവൈവിദ്ധ്യ ഉദ്യാനങ്ങള്‍ക്ക് അവാര്‍ഡ് നല്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചു.
ജില്ലാതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന സ്‌കൂളുകള്‍ക്ക് യഥാക്രമം 25,000, 20,000, 15,000 രൂപ വീതവും സംസ്ഥാനതലത്തില്‍ യഥാക്രമം 50,000, 30,000, 20,000 രൂപ വീതവും സമ്മാനമായി നല്കും. അവാര്‍ഡിന് പരിഗണിക്കേണ്ട മാനദണ്ഡണ്ടങ്ങളും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. 2018 മാര്‍ച്ച് 3 ന് മുമ്പായി അവാര്‍ഡിനുള്ള അപേക്ഷകള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ലഭ്യമാക്കണം.
Discussion about this post