തിരുവനന്തപുരം: തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്ര ഭൂമികളിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ നടപടിയുമായി ആരംഭിച്ചു. തിരുവനന്തപുരം പാളയം ശ്രീ ശക്തി വിനായക ക്ഷേത്രഭൂമിയടക്കം കയ്യേറിയവര്‍ക്ക് ദേവസ്വം ബോര്‍ഡ് നോട്ടീസ് നല്‍കി. ക്ഷേത്രഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ റവന്യു വകുപ്പില്‍ നിന്ന് സബ്കളക്ടര്‍ റാങ്കിലുള്ള ഉദ്യേഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. കേരളത്തിലെ മുഴുവന്‍ ദേവസ്വം ബോര്‍ഡുകളുടെ കീഴിലെയും കയ്യേറ്റം ഒഴിപ്പിക്കാന്‍ പ്രത്യേക ട്രൈബ്യൂണല്‍ രൂപികരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.












