തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയര്‍പ്പിക്കുന്നതിനായി ഭക്തലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഭണ്ഡാര അടുപ്പില്‍ അഗ്നിപകരുന്ന പുണ്യമുഹൂര്‍ത്തമെത്തി. ക്ഷേത്രതന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവില്‍ നിന്നുള്ള ദീപം മേല്‍ശാന്തി വാമനന്‍ നമ്പൂതിരിക്ക് കൈമാറി. 10.15ന് ക്ഷേത്രതിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും ഭണ്ടാര അടുപ്പിലും അഗ്‌നി പകരുമ്പോള്‍ ചെണ്ടമേളം മുഴങ്ങി. തുടര്‍ന്ന് ഭക്തരുടെ അടുപ്പുകളിലേക്ക് അഗ്‌നി കൈമാറിയെത്തിയതോടെ അനന്തപുരി അക്ഷരാര്‍ഥത്തില്‍ യാഗശാലയായി മാറി.
രണ്ടരയ്ക്കാണ് പൊങ്കാല നിവേദിക്കുന്നത്. രാത്രി 7.15ന് ദേവിദാസന്‍മാരായ കുത്തിയോട്ട വ്രതക്കാരുടെ ചൂരല്‍കുത്ത് നടക്കും. തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെദേവി മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. ഒമ്പതിന് കാപ്പഴിച്ച് കുടിയളക്കിയ ശേഷമുള്ള കുരുതി തര്‍പ്പണത്തോടെ ഉത്സവത്തിന് സമാപനമാകും.
Discussion about this post