ചെന്നൈ: ഗായിക കെ.എസ്. ചിത്രയുടെ മകള്‍ നന്ദന (8) യുടെ മൃതദേഹം ചെന്നൈയിലെ വടപളനിക്കടുത്തുള്ള എ.വി.എം. ശ്മശാനത്തില്‍ സംസ്‌കരിച്ചു. ദുബായില്‍ നീന്തല്‍ക്കുളത്തില്‍ വീണാണ് കഴിഞ്ഞ ദിവസം നന്ദന മരിച്ചത്.
മൃതദേഹം വ്യാഴാഴ്ച രാത്രി ദുബായില്‍നിന്ന് ചെന്നൈയില്‍ കൊണ്ടുവന്നു. വൈകീട്ട് നാലിനാണ് മൃതദേഹം സംസ്‌കരിച്ചത്. ചിത്രയുടെ വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ നിരവധിപേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ഗായകരായ എസ്.പി.ബാലസുബ്രഹ്മണ്യം, എസ്. ജാനകി, പി.ശുശീല, നടന്‍ അജിത്ത്, ഷൈനി വില്‍സണ്‍ തുടങ്ങിയവര്‍ ചെന്നൈയിലുള്ള ചിത്രയുടെ വീട്ടില്‍ എത്തിയിരുന്നു. എമിറേറ്റ്‌സ് ഹില്‍സിലെ ഒരു വില്ലയിലെ നീന്തല്‍ക്കുളത്തില്‍ വ്യാഴാഴ്ച രാവിലെ 9 മണിയോടെയായിരുന്നു നന്ദന അപകടത്തില്‍ പെട്ടത്. ചെന്നൈയിലെ കോട്ടൂര്‍പുരത്തുള്ള കിഡ്‌സ് സെന്‍ട്രല്‍സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയായിരുന്നു നന്ദന.
Discussion about this post