ബംഗളൂരു : കര്‍ണാടക ലോകായുക്ത ജസ്റ്റിസ് വിശ്വനാഥ ഷെട്ടിക്ക് കുത്തേറ്റു. ബംഗളൂരുവിലെ ഓഫീസില്‍ വച്ചാണ് കുത്തേറ്റത് . അക്രമിയെ പൊലീസ് പിടികൂടി . തേജസ് ശര്‍മയെന്ന ആളാണ് അറസ്റ്റിലായത്.
ഗുരുതരമായി പരിക്കേറ്റ ലോകായുക്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം അപകടനില തരണം ചെയ്തതായി പൊലീസ് വ്യക്തമാക്കി. നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന നഗരഹൃദയത്തില്‍ വച്ച് നടന്ന ആക്രമണം പൊലീസിനെ വെട്ടിലാക്കി. വന്‍ സുരക്ഷാ വീഴ്ച്ചയാണ് സംഭവിച്ചതെന്നും അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ അഴിമതിയെപ്പറ്റി തേജസ് ശര്‍മ്മ ലോകായുക്തയ്ക്ക് വിവരം നല്‍കിയിരുന്നു. എന്നാല്‍ പരാതി ഫയലില്‍ സ്വീകരിച്ചതിനു ശേഷം നടപടിയുടെ ആവശ്യമില്ല എന്ന അറിയിപ്പ് നല്‍കിയത് ഇയാളെ ചൊടിപ്പിച്ചു. അക്രമത്തിന്റെ കാരണം ഇതാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത് .
ലോകായുക്തക്കെതിരായ ആക്രമണത്തിനു പിന്നില്‍ ഗൂഢാലോചയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിലെത്തി ലോകായുക്തയെ സന്ദര്‍ശിച്ചു.
Discussion about this post