ന്യൂഡല്‍ഹി : ലോകത്തില്‍ ഒരു ശക്തിക്കും കാശ്മീരിനെ ഇന്ത്യയില്‍ നിന്നും പിടിച്ചെടുക്കാന്‍ സാധിക്കില്ല. കാശ്മീരിലെ ഓരോ മണ്ണും ഇന്ത്യക്ക് അവകാശപ്പെട്ടതാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. പാകിസ്ഥാനെ കുറ്റപ്പെടുത്താനുള്ള ധൈര്യം ലോകരാജ്യങ്ങള്‍ക്ക് ലഭിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷമാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ലോകരാജ്യങ്ങളെ ഇന്ത്യക്കൊപ്പം നിര്‍ത്താന്‍ മോദിക്ക് കഴിഞ്ഞിട്ടുണ്ട്.
ഭീകരവാദത്തിന്റെ പേരില്‍ അമേരിക്ക പോലും ഇപ്പോള്‍ പാകിസ്ഥാനെ കുറ്റപ്പെടുത്താന്‍ തയ്യാറായെങ്കില്‍ അതിനു പിന്നില്‍ മോദിയുടെ ശ്രമങ്ങളാണെന്നും പൊതുപരിപാടിയില്‍ പങ്കെടുക്കവെ രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഒരിക്കലും പാകിസ്ഥാനുമായി കലുഷിതമായൊരു ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നില്ല. മറിച്ച് ഭീകരവാദം അംഗീകരിക്കാനാവില്ല ‘സുഹൃത്തുക്കള്‍ മാറിയേക്കാം, അയല്‍ക്കാര്‍ക്കു മാറ്റമില്ല’ എന്ന മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ വാചകം ഉദ്ധരിച്ചാണു പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് രാജ്‌നാഥ് സിംഗ് സൂചിപ്പിച്ചത്. കാശ്മീര്‍ എന്നും ഇന്ത്യയുടേതായിരുന്നു, ഇപ്പോഴും ഇന്ത്യയുടേതാണ്, എന്നും ഇന്ത്യയുടേതായിരിക്കുകയും ചെയ്യും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post