Monday, August 31, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

സ്വദേശാഭിമാനി കേസരി മാധ്യമ പുരസ്‌കാരം കെ. മോഹനന്

by Punnyabhumi Desk
Mar 21, 2018, 05:19 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ 2016 ലെ സ്വദേശാഭിമാനി കേസരി മാധ്യമ പുരസ്‌ക്കാരത്തിന് ദേശാഭിമാനി മുന്‍ ജനറല്‍ എഡിറ്റര്‍ കെ. മോഹനനെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന, സംസ്ഥാന സര്‍ക്കാരിന്റെ അത്യുന്നത മാധ്യമ പുരസ്‌കാരമാണിത്. തോമസ് ജേക്കബ്, മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു എന്നിവരടങ്ങടുന്ന സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

നിലപാടുകളില്‍ ഉറച്ച് നിന്നുകൊണ്ട് മലയാള പത്രപ്രവര്‍ത്തനത്തിന് പ്രൊഫഷണല്‍ സ്വഭാവം നല്‍കുന്നതില്‍ മോഹനന്‍ വഹിച്ച പങ്ക് നിസ്തുലമാണെന്ന് ജൂറി വിലയിരുത്തി. അടിയന്തിരാവസ്ഥയിലെ സെന്‍ഷര്‍ഷിപ്പ് തുടങ്ങിയ നിയന്ത്രണങ്ങളെ അതിജീവിച്ചുകൊണ്ട് രാഷ്ട്രീയ പത്ര പ്രവര്‍ത്തനത്തിന് ജനാധിപത്യപരമായ പുതുമാനം നല്‍കിയ പത്രാധിപരും പത്രപ്രവര്‍ത്തകനും പംക്തികാരനുമാണ് കെ. മോഹനനെന്ന് സമിതി അഭിപ്രായപ്പെട്ടു. 1964 ല്‍ ദേശാഭിമാനിയില്‍ ചേര്‍ന്ന് കര്‍മനിരതമായ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ച കെ. മോഹനന്‍ 1965 ല്‍ തിരുവനന്തപുരം ലേഖകനായി 15 വര്‍ഷം നിയമസഭാ റിപ്പോര്‍ട്ടിംഗ് നടത്തി. 1966 ല്‍ ഇടുക്കി ഡാമിലെ ക്രമക്കേടുകളെപ്പറ്റി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ ഭരണതലത്തില്‍ പ്രതികരണം സൃഷ്ടിച്ചു. അടിയന്തിരാവസ്ഥയിലെ ഫ്രീ സെന്‍ഷര്‍ഷിപ്പിനെ അതിജീവിച്ച് പത്രം പ്രസിദ്ധീകരിക്കുന്നതില്‍ മോഹനന്‍ നല്‍കിയ നേതൃത്വം പത്രലോകം എന്നും സ്മരിക്കുന്നതാണ്. ശക്തമായ മുഖപ്രസംഗങ്ങളും രാഷട്രീയ നര്‍മം നിറഞ്ഞ തലസ്ഥാനിയുടെ തൂലികയും കെ. മോഹനന്റേതായിരുന്നു. കേരള മീഡിയ അക്കാദമിയുടെ ചെയര്‍മാനായി രണ്ടു ടേമില്‍ പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി അവാര്‍ഡ് സമ്മാനിക്കും.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies