കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ കമ്പനിയില്‍ നിന്നും കൈക്കൂലി വാങ്ങിയ കേന്ദ്രമന്ത്രി ശരത് പവാര്‍ രാജിവെക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക ഡോ.വന്ദനശിവ ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക എന്ന ആവശ്യവുമായി എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതിയടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
എന്‍ഡോസള്‍ഫാന് അനുകൂല നിലപാട് സ്വീകരിക്കുന്ന ശരത് പവാറാണ് ഏറ്റവും വലിയ അഴിമതി നടത്തിയിരിക്കുന്നത്. ക്രിക്കറ്റിന് നല്‍കുന്ന നികുതിയിളവിന് തുല്യമായ തുകയെങ്കിലും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നല്‍കണമെന്നും വന്ദന ശിവ ആവശ്യപ്പെട്ടു.
Discussion about this post