Thursday, May 14, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വിദ്യാഭ്യാസ രംഗത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ മാറ്റും: പ്രൊഫ.സി. രവീന്ദ്രനാഥ്

by Punnyabhumi Desk
Mar 29, 2018, 05:47 pm IST
in കേരളം

തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ഇപ്പോള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് സമ്പൂര്‍ണ ഇ ഓഫീസാക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എല്ലാ ഓഫീസുകളും ഹൈടെക് ആക്കാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു. ക്ലാസ് മുറികള്‍ ആധുനികവത്കരിക്കുന്ന പദ്ധതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുകയാണ്. പ്രൈമറി ക്ലാസുകളും ഇത്തരത്തില്‍ നവീകരിക്കും. കുട്ടികളുടെ അക്കാദമിക മികവ് വര്‍ധിപ്പിക്കുന്നതിനൊപ്പം അവരില്‍ മതനിരപേക്ഷതയും ജനാധിപത്യബോധവും വളര്‍ത്തിയെടുക്കണമെങ്കില്‍ ക്ലാസ് മുറികള്‍ സ്മാര്‍ട്ടായി മാറണം. എങ്കില്‍ മാത്രമേ ലോകത്തിന്റെ മാറ്റങ്ങള്‍ അവര്‍ തിരിച്ചറിയുകയും അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് അവര്‍ക്ക് വളരാനും കഴിയൂ.

ജൂലൈ മാസത്തോടെ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് സമ്പൂര്‍ണമായും ഇ ഓഫീസാക്കി മാറ്റും. ഏപ്രില്‍ ഒന്ന് മുതല്‍ ഫയലുകളില്‍ അധികവും ഇ ഓഫീസ് സംവിധാനത്തിന്റെ ഭാഗമാകും. ഇ സംവിധാനം നിലവില്‍ വരുന്നതോടെ ഫയലുകളുടെ കാര്യത്തില്‍ വളരെ പെട്ടെന്ന് തീരമാനമെടുക്കാന്‍ സാധിക്കും. പൊതു വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ നേട്ടങ്ങളിലൂടെ മുന്നേറുന്ന സമയത്താണ് ആധുനികവത്കരണവും ശക്തമാക്കുന്നത്. ഇതൊരു ചരിത്ര നേട്ടമാണ്. അടുത്ത വര്‍ഷത്തേക്കുള്ള പാഠ പുസ്തകങ്ങള്‍ ഈ വര്‍ഷം തന്നെ അച്ചടിച്ച് സ്‌കൂളുകളില്‍ എത്തിച്ചത് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ എത്രമാത്രം ശ്രദ്ധ ചെലുത്തുന്നുണ്ട് എന്നതിന്റെ തെളിവാണ്.

പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ അദ്ധ്യക്ഷ വഹിച്ചു. സ്റ്റാറ്റിസ്റ്റിക്‌സ് നോഡല്‍ ഓഫീസറും ഇ ഓഫീസ് ജോയന്റ് ഡയറക്ടറുമായ വിമലന്‍ കെ. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ടി.മോഹന്‍ദാസ്, പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ജിമ്മി കെ. ജോസ്, ഇ ഓഫീസ് കേരള ഐ.ടി മിഷന്‍ പ്രോജക്ട് മാനേജര്‍ കൃഷ്ണപിള്ള എസ്. എന്നിവര്‍ സംസാരിച്ചു. പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ജെസി ജോസഫ് നന്ദി പറഞ്ഞു.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies