ഷിക്കാഗോ: അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ 22 പേര്‍ കൊല്ലപ്പെട്ടു. യു.എസിന്റെ തെക്ക്, കിഴക്കന്‍ പ്രദേശങ്ങളിലാണ് കാറ്റ് നാശംവിതച്ചത്. നിരവധി വീടുകള്‍ക്ക് കേടുപാടു സംഭവിച്ചു. പലയിടത്തും വൈദ്യുതി വിതരണം തടസ്സപെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. മിസിസിപ്പി, അലബാമ, കരോലിന എന്നിവിടങ്ങളിലാണ് നാശനഷ്ടങ്ങള്‍ ഏറെയുണ്ടായത്.












