തിരുവനന്തപുരം: കേരള മീഡിയ അക്കാദമി ഹൈസ്‌കൂള്‍ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ ജില്ലകളിലും അവധിക്കാല മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു.
പ്രസ്‌ക്ലബ്ബ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ആഫീസ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ മൂന്നു ദിവസങ്ങളിലായി നടത്തുന്ന ശില്പശാലയില്‍ ഓരോ കേന്ദ്രത്തിലും മുപ്പത് പേര്‍ക്കാണ് പ്രവേശനം.
മാധ്യമങ്ങളെ അടുത്തറിയാനും ഈ മേഖലയിലുള്ള താല്‍പര്യം കുട്ടികളില്‍ വളര്‍ത്തുന്നതിനുമാണ് ക്യാമ്പ്. പത്രം വീഡിയോ നിര്‍മ്മാണത്തിനുള്ള പരിശീലനം, നവമാധ്യമങ്ങളെ പരിചയപ്പെടുത്തല്‍ എന്നിവ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരും വിദഗ്ദ്ധരും ക്ലാസ്സുകള്‍ നയിക്കും. ശില്പശാലയില്‍ വിദ്യാര്‍ത്ഥികള്‍ പത്രം പ്രസിദ്ധീകരിക്കുകയും വീഡിയോ ന്യൂസ് നിര്‍മ്മിക്കുകയും ചെയ്യും. ഏപ്രില്‍ 26 നും മെയ് 15 നും മധ്യേയാണ് ക്യാമ്പുകള്‍. താല്‍പര്യമുള്ളവര്‍ [email protected] ല്‍ ബയോഡാറ്റ സഹിതം അപേക്ഷിക്കണം.
Discussion about this post