തിരുവനന്തപുരം : കേരള കൗമുദി ചീഫ് എഡിറ്റര്‍ എം.എസ്. രവി (68)അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഉച്ചയോടെ വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കേരള കൗമുദി സ്ഥാപക പത്രാധിപര്‍ കെ സുകുമാരന്റെ മകനാണ് എം.എസ്. രവി. ശൈലജയാണ് ഭാര്യ. എഡിറ്റര്‍ ദീപു രവി, മാര്‍ക്കറ്റിങ് ഡയറക്ടര്‍ ദര്ശന് രവി എന്നിവര്‍ മക്കളാണ്. സംസ്കാരം പിന്നീട് നടക്കും.












