ആലപ്പുഴ: ശ്രീരാമകൃഷ്ണ യോഗാനന്ദാശ്രമത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ആശ്രമ മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മം കണിച്ചുകുളങ്ങര ക്ഷേത്രം മേല്‍ശാന്തിയും പുനരുദ്ധാരണ സമിതി ചെയര്‍മാനുമായ വി. കെ. സുരേഷ് ശാന്തി നിര്‍വഹിച്ചു. വിഎച്ച്പി സംസ്ഥാന സംഘടന സെക്രട്ടറി എം. സി. വത്സന്‍ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന മഠമന്ദിര്‍ പ്രമുഖ് ആര്‍. ബാബു, ആശ്രമം സെക്രട്ടറി എം. ജെ.കൃഷ്ണന്‍, പുനരുദ്ധാരണ സമിതി സംയോജകന്‍ പി. ആര്‍. ശിവശങ്കരന്‍, ലളിതമ്മ രാജശേഖരന്‍, ഗീതാരാംദാസ്, വി. എന്‍. രാജശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.













Discussion about this post