ആലപ്പഴ: വണ്ടാനം ക്ഷേത്രഭൂമി ഏറ്റെടുക്കുവാനുള്ള സര്‍ക്കാര്‍ നീക്കം ശക്തമായി ചെറുക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത്. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള മൂന്നു ക്ഷേത്രങ്ങളുടെ ഭൂമി പാട്ടവ്യവസ്ഥയില്‍ കൈമാറുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രഖ്യാപനം. ഇത്തരം നീക്കവുമായി മുന്നോട്ടു പോയാല്‍ നിയമപരമായും അല്ലാതെയും ചെറുക്കുമെന്ന് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വി. ആര്‍.രാജശേഖരന്‍ പറഞ്ഞു. ജില്ലാ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന മഠമന്ദിര്‍ പ്രമുഖ് അര്‍. ബാബു,വിഭാഗ് സെക്രട്ടറി പി. ആര്‍.ശിവശങ്കരന്‍,ജില്ലാ സെക്രട്ടറി എം. ജയ കൃഷ്ണന്‍, സോമനാഥനായിക് തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post