Friday, February 13, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സൗജന്യ യൂണിഫോം വിതരണം ഈ മാസം പൂര്‍ത്തിയാകും

by Punnyabhumi Desk
Apr 24, 2018, 06:19 pm IST
in കേരളം

നാലര ലക്ഷം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു ജോഡി യൂണിഫോം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഏഴു വരെ ക്‌ളാസുകളിലെ നാലരലക്ഷം വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം ഈ മാസം പൂര്‍ത്തിയാകും. വിവിധ നിറങ്ങളിലെ 23 ലക്ഷം മീറ്റര്‍ തുണിയാണ് ഹാന്റക്‌സും ഹാന്‍വീവും ഇതിനായി തയ്യാറാക്കിയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളില്‍ ഹാന്റക്‌സും മറ്റു ജില്ലകളില്‍ ഹാന്‍വീവുമാണ് യൂണിഫോം തയ്യാറാക്കി വിതരണം ചെയ്യുന്നത്. രണ്ടു ജോഡി യൂണിഫോമാണ് ഒരു വിദ്യാര്‍ത്ഥിക്ക് നല്‍കുന്നത്.

യൂണിഫോം വിതരണ പ്രവര്‍ത്തനം നടക്കുന്ന തിരുവനന്തപുരം ഊറ്റുകുഴിയിലെ ഹാന്റക്‌സ് ഗോഡൗണ്‍ വ്യവസായ മന്ത്രി എ. സി. മൊയ്തീന്‍ സന്ദര്‍ശിച്ചു. അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് തൊഴിലാളികളും ജീവനക്കാരും നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ഗുണമേന്‍മയുള്ള തുണിയാണ് യൂണിഫോമിനായി തയ്യാറാക്കിയിരിക്കുന്നത്. യൂണിഫോം തയ്യാറാക്കിയതിലൂടെ ഈ മേഖലയില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളാണ് നൂല്‍ ലഭ്യമാക്കിയത്. നാലായിരത്തിലധികം തൊഴിലാളികള്‍ക്ക് നേരിട്ട് തൊഴില്‍ ലഭിച്ചു. ആയിരം തറികള്‍ പുതിയതായി സ്ഥാപിച്ചു. നേരത്തെ പ്രതിദിനം 200 രൂപ ലഭിച്ചിരുന്ന തൊഴിലാളിക്ക് ഇപ്പോള്‍ 400 മുതല്‍ 600 രൂപ വരെ ലഭിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒന്‍പതരലക്ഷം മീറ്റര്‍ യൂണിഫോം തുണിയാണ് വിതരണം ചെയ്തത്. മൂന്നു മാസം കൊണ്ടായിരുന്നു അന്ന് തുണി നെയ്‌തെടുത്തത്. ഈ വര്‍ഷം നേരത്തെ തന്നെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഹാന്റക്‌സിന്റെ വാഹനത്തില്‍ തന്നെയാണ് പരമാവധി സ്ഥലങ്ങളില്‍ യൂണിഫോം എത്തിക്കുന്നത്.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലെ 3555 സ്‌കൂളുകളിലാണ് ഹാന്റക്‌സ് യൂണിഫോം എത്തിക്കുന്നത്. 11 ലക്ഷം മീറ്റര്‍ തുണിയാണ് ഇതിനായി തയ്യാറാക്കിയത്

ShareTweetSend

Related News

കേരളം

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

കേരളം

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

കേരളം

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

Discussion about this post

പുതിയ വാർത്തകൾ

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ഭഗവതീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies