തിരുവനന്തപുരം: അടുത്ത 48 മണിക്കൂര്‍ കേരള തിരത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ഉള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുതെന്നും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രവിവര വിനിമയകേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. വിഴിഞ്ഞംമുതല്‍ കാസര്‍കോടുവരെയുള്ള തീരപ്രദേശത്ത് രണ്ടുമുതല്‍ രണ്ടര മീറ്റര്‍വരെ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.












