കൊല്ലം: ജെഎന്‍യു സമരനേതാവ് കനയ്യകുമാര്‍ സിപിഐ ദേശീയ കൗണ്‍സിലില്‍. കൊല്ലത്തു നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ് കനയ്യകുമാറിനെ ദേശീയ കൗണ്‍സിലേക്ക് ഉള്‍പ്പെടുത്തിയത്. 125 അംഗ ദേശീയ കൗണ്‍സിലിനെയാണ് തെരഞ്ഞെടുത്തത്.
ആറ് പുതുമുഖങ്ങളടക്കം കേരളത്തില്‍നിന്ന് 15 അംഗങ്ങള്‍ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി. പന്ന്യന്‍ രവീന്ദ്രനെ കണ്ട്രോളര് കമ്മീഷന് ചെയര്‍മാനായും തെരഞ്ഞെടുത്തു.












