തിരുവനന്തപുരം: ഒ.എന്‍.വി. സാഹിത്യപുരസ്കാരം എം.ടി.വാസുദേവന്‍നായര്‍ക്ക് സമ്മാനിക്കും. അടൂര്‍ ഗോപാലകൃഷ്ണന് ചെയര്‍മാനായ ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമിയാണ് മൂന്നുലക്ഷം രൂപയുടെ പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഒ.എന്‍.വി.യുടെ ജന്മദിനമായ 27ന് ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരങ്ങള്‍ നല്‍കും.
ഡോ. എം.എം.ബഷീര്‍ ചെയര്‍മാനും കെ.ജയകുമാര്‍, പ്രഭാവര്‍മ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.












