തിരുവനന്തപുരം: തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ ജയില്‍ അടുക്കളയില്‍ പാകംചെയ്ത ആഹാര സാധനങ്ങളുടെ വില്‍പന കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജയില്‍മേധാവി ആര്‍.ശ്രീലേഖ കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു. ഐ.ജി. ഗോപകുമാര്‍, ഡി.ഐ.ജി.മാരായ ബി.പ്രദീപ്, എസ്.സന്തോഷ്, സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ദിനേഷ് എന്നിവര്‍ പങ്കെടുത്തു.
കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. ചപ്പാത്തി, ചിക്കന്‍കറി, മുട്ടക്കറി, വെജിറ്റബിള്‍കറി, ഇഡ്ഡലി, അച്ചാര്‍, ലഘുഭക്ഷണം എന്നിവയും കൗണ്ടറില്‍ ലഭ്യമാണ്. രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ കൗണ്ടര്‍ പ്രവര്‍ത്തിക്കും. നിലവില്‍ മെഡിക്കല്‍കോളേജ്, ജനറല്‍ ആശുപത്രി, ആയൂര്‍വേദ ആശുപത്രി, പദ്മനാഭസ്വാമിക്ഷേത്രം, മ്യൂസിയം, പേരൂര്‍ക്കട എന്നിവടങ്ങളില്‍ വാഹനങ്ങളില്‍ ഒരുക്കിയ കൗണ്ടറുകളില്‍ ജയില്‍ വിഭവങ്ങള്‍ വില്‍ക്കുന്നുണ്ട്.
Discussion about this post