തിരുവനന്തപുരം: 2014 ഏപ്രില്‍ ആറ് മുതല്‍ രജിസ്റ്റര്‍ ചെയ്ത മോട്ടോര്‍ കാബ്, ടൂറിസ്റ്റ് മോട്ടോര്‍ കാബ് വിഭാഗത്തില്‍പ്പെടുന്ന വാഹനങ്ങളില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലൂടെ അഞ്ച് വര്‍ഷത്തെ നികുതി അടച്ചവര്‍ക്ക് ബാക്കി 10 വര്‍ഷത്തെ നികുതി അഡീഷണല്‍ ടാക്‌സോ, വാര്‍ഷിക പലിശയോ ഇല്ലാതെ അഞ്ച് തുല്യ ദ്വൈമാസ തവണകളായി അടയ്ക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവായി. തവണയില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് ഈ ഉത്തരവിന്റെ ആനുകൂല്യം നഷ്ടമാകുകയും മുഴുവന്‍ തുകയും അഡീഷണല്‍ ടാക്‌സും, വാര്‍ഷിക പലിശയും ഉള്‍പ്പെടെ അടയ്‌ക്കേണ്ടതായി വരികയും ചെയ്യും. ഒന്നാമത്തെ ഗഡു അടയ്‌ക്കേണ്ട അവസാന ദിവസം മെയ് 10.
നികുതി അടയ്ക്കാനുള്ള എല്ലാ വാഹന ഉടമകളും അടിയന്തരമായി ബന്ധപ്പെട്ട റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ സമീപിച്ച് ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
Discussion about this post