ന്യൂഡല്‍ഹി: ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ അക്രമരാഷ്ട്രീയം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നമോ ആപ്പിലൂടെ ബിജെപി പ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലും ത്രിപുരയിലും ബംഗാളിലും നിരവധി ബിജെപി പ്രവര്‍ത്തകര്‍ അക്രമത്തിനു ഇരയാകുന്നുണ്ട്. അക്രമരാഷ്ട്രീയം ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കും. യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. സംരംഭകരെ പ്രോത്സാഹിപ്പിക്കാനാണ് മുദ്ര ലോണ്‍ ഉള്‍പ്പടെയുള്ള പദ്ധതികള്‍ ഇതിനുദാഹരണമാണ്. പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post