മാള: എല്‍ഇഡി ബള്‍ബു നിര്‍മിക്കുന്ന ഫാക്ടറി കത്തിനശിച്ചു. 60 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുഴൂര്‍ തുന്പരശേരിയില്‍ പ്രവര്‍ത്തിക്കുന്ന മൂണ്‍ സ്റ്റാര്‍ ഇലക്ട്രോണിക്‌സ് എന്ന സ്ഥാപനമാണ് കഴിഞ്ഞ രാത്രി പൂര്‍ണമായും കത്തിനശിച്ചത്. തുമ്പരശേരി കളപ്പുരയ്ക്കല്‍ സന്തോഷിന്റെതാണ് സ്ഥാപനം.
40 ലക്ഷം രൂപയുടെ ബള്‍ബും ഇവ നിര്‍മിക്കാനുള്ള സാധനങ്ങളും ഫാക്ടറിയിലുണ്ടായിരുന്നു. കൂടാതെ മെഷിനറികള്‍, കംപ്യൂട്ടറുകള്‍, ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെയുള്ളവയും കത്തിനശിച്ചു. കനറാ ബാങ്കില്‍നിന്നുള്ള ലോണ്‍ ഉപയോഗിച്ച് നാലുവര്‍ഷം മുന്പാണ് ഫാക്ടറി പ്രവര്‍ത്തനമാരംഭിച്ചത്.
മാള പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Discussion about this post