ബംഗളൂരു: കര്‍ണാടകയിലെ 223 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നാളെ നടക്കും. തെരഞ്ഞെടുപ്പിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. പരസ്യ പ്രചാരണം ഇന്നലെ സമാപിച്ചു. നിശബ്ദ പ്രചാരണത്തിലും വോട്ടുറപ്പിക്കാനുള്ള അവസാന വട്ട ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.
2655 സ്ഥാനാര്‍ത്ഥികളാണ് കര്‍ണാടകയില്‍ ജനവിധി തേടുന്നത്. 4.9 കോടി വോട്ടര്‍മാര്‍ നാളെ വോട്ട് രേഖപ്പെടുത്തും. ഒരു മാസം നീണ്ട പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരടക്കം പ്രമുഖ നേതാക്കള്‍ പ്രചാണത്തില്‍ പങ്കെടുത്തിരുന്നു. ഈ മാസം 15നാണ് വോട്ടെണ്ണല്‍.












