തിരുവനന്തപുരം: സനാതന ധര്‍മ്മ പ്രചാരണവും ശാസ്ത്ര പഠനവും ലക്ഷ്യമിട്ട് തപോവനാശ്രമ സമര്‍പ്പണം നടന്നു. കരമന കളിയിക്കാവിള പാതയിലെ പ്രാവച്ചമ്പലം ഇടക്കോട് കളത്തറക്കോണത്ത് പ്രവര്‍ത്തിച്ചിരുന്ന തപോവനാശ്രമമാണ് കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമത്തിന് സമര്‍പ്പിച്ചത്. നിരവധി സന്ന്യാസിശ്രേഷ്ഠന്‍മാരുടെ സാന്നിദ്ധ്യത്തില്‍ വിവിധ ചടങ്ങുകളോടെയായിരുന്നു സമര്‍പ്പണം. ആശ്രമാങ്കണത്തില്‍ നടന്ന ഗണപതിഹോമത്തിനു ശേഷം സന്ന്യാസിമാരെയും വിശിഷ്ട വ്യക്തികളെയും സ്വീകരിച്ച് ശോഭായാത്രയായി ആശ്രമത്തിലെത്തിച്ചു. ഉദ്ഘാടന സഭ ശിവഗിരി മഠം സ്വാമി പ്രകാശാനന്ദ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മനുഷ്യനെ മനുഷ്യനായി കാണണമെന്നാണ് ശ്രീനാരായണഗുരു പറഞ്ഞിട്ടുള്ളതെന്നും ആരാധനയില്‍ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ലെന്നും സ്വാമി പറഞ്ഞു.
വെള്ളിമല ശ്രീ വിവേകാനന്ദാശ്രമം മഠാധിപതി സ്വാമി ചൈതന്യാനന്ദ അധ്യക്ഷനായി. കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമിനി ശിവാനന്ദപുരി ആമുഖ പ്രഭാഷണവും മഠാധിപതി സ്വാമി ചിദാനന്ദപുരി അനുഗ്രഹ പ്രഭാഷണവും നടത്തി. ആര്‍എസ്എസ് വിഭാഗ് സംഘചാലക് പ്രൊഫ. എം.എസ്.രമേശന്‍, വിവേകാനന്ദ കേന്ദ്രം ജീവന്‍ വ്രതികാര്യകര്‍ത്ത ബി.രാധാദേവി, കളത്തറക്കോണം ദേവീക്ഷേത്രം അധ്യക്ഷന്‍ തകിടി അപ്പുക്കുട്ടന്‍, സ്വാമിമാരായ സമ്പൂര്‍ണ്ണാനന്ദ, യോഗവ്രതാനന്ദ, അംബികാനന്ദ, സുകുമാരാനന്ദ, അദ്ധ്യാത്മാനന്ദ, ഗൗഡപാദാനന്ദ പുരി, രാമാനന്ദ ഭാരതി, സംവിധാനന്ദ, ശങ്കരാനന്ദ, ബ്രഹ്മപാദാനന്ദ, സംഘാടകസമിതി അധ്യക്ഷന്‍ കെ.ജി തങ്കപ്പന്‍, വി.ശിവശങ്കരപിള്ള എന്നിവര്‍ സംസാരിച്ചു.
Discussion about this post