Tuesday, May 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളിലും ഇ-പോസ് വഴി റേഷന്‍ വിതരണം ആരംഭിച്ചു

by Punnyabhumi Desk
May 19, 2018, 09:13 am IST
in കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ 14374 റേഷന്‍ കടകളിലും ഇ-പോസ് മെഷീന്‍ മുഖേന റേഷന്‍ വിതരണം ആരംഭിച്ചതായി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പൊതുവിതരണ രംഗത്തെ ഒരു പ്രധാന നവീകരണ ശ്രമമാണിത്. സംസ്ഥാനത്തെ 3.41 കോടി ഗുണഭോക്താക്കളെയും ആധാര്‍ ഡേറ്റാബേസ് വഴി റേഷന്‍കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചാണ് സിവില്‍ സപ്ലൈസ് വകുപ്പ് പൂര്‍ത്തിയാക്കിയത്. കേരളത്തിലെ മുഴുവന്‍ കുടുംബാംഗങ്ങളുടെയും ആധാര്‍ വിവരങ്ങള്‍ ഇതിനായി ശേഖരിച്ചു.

രണ്ടു വ്യത്യസ്ത സിം കാര്‍ഡുകള്‍ ബി.എസ്.എന്‍.എല്‍.നു പുറമേ ഏറ്റവും കൂടുതല്‍ കവറേജുള്ള മറ്റൊരു ടെലിഫോണ്‍ കമ്പനിയേയും കൃത്യമായ സര്‍വേയ്ക്കു ശേഷം ഓരോ കടയ്ക്കും നല്‍കി. തുടര്‍ന്നും പ്രശ്നമുള്ളവര്‍ക്ക് പ്രത്യേക ആന്റിന നല്കി. കേരളത്തിലെ 14374 റേഷന്‍ കടക്കാരെയും അവരുടെ സഹായികളെയും ഒരു ദിവസം മുഴുവന്‍ കേരളത്തിലെ 348 കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കി. വകുപ്പിലെ 1500 ജീവനക്കാര്‍ക്കും പരിശിലനം നല്‍കി. ഇ-പോസ് മെഷീനുകളുടെ സര്‍വീസിംഗിനായി ഏഴ് സര്‍വീസ് സെന്ററുകളും 240 സര്‍വീസ് എന്‍ജിനീയര്‍മാരെയും സംസ്ഥാനത്ത് വിന്യസിച്ചു.

2018 ഏപ്രിലില്‍ 49,00,334 ഗുണഭോക്താക്കള്‍ക്ക് വിജയകരമായി റേഷന്‍ നല്‍കി. സ്വന്തം റേഷന്‍കടയില്‍ നിന്നും ഭക്ഷ്യധാന്യം വാങ്ങാന്‍ അസൗകര്യം ഉള്ള 39,385 പേര്‍ പോര്‍ട്ടബിലിറ്റി സൗകര്യം ഉപയോഗപ്പെടുത്തി. റേഷന്‍ എത്തുന്ന വിവരവും എസ്.എം.എസ് ആയും നല്‍കും. റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ അനധികൃതമായി കയറികൂടിയ 1,68,567 പേരെ പട്ടികയില്‍ നിന്നും നീക്കം ചെയ്തു. അത്രയും സ്ഥാനത്ത് അര്‍ഹരെ ഉള്‍പ്പെടുത്തുകയും ചെയ്തു. കുറ്റമറ്റ വിതരണ സമ്പ്രദായം ഉറപ്പാക്കാന്‍ ഈ വര്‍ഷം തന്നെ സോഷ്യല്‍ ഓഡിറ്റിംഗ് ഏര്‍പ്പെടുത്താന്‍ ഡാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സുമായി ധാരണാപത്രം ഒപ്പിട്ട് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 
ഒരു കാര്‍ഡിലും ഉള്‍പ്പെടുത്താത്ത 75,000 കുടുംബങ്ങള്‍ക്കും ജൂണ്‍ ഒന്നു മുതല്‍ കാര്‍ഡ് നല്‍കും. വാതില്‍പ്പടി വിതരണം, സര്‍ക്കാര്‍ ഏജന്‍സി വഴിയുള്ള വിതരണം സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്കരണം, ഈ-പോസ് മെഷീനുകള്‍ സ്ഥാപിക്കല്‍, പോര്‍ട്ടബിലിറ്റി സൗകര്യം എന്നീ ദേശീയ ഭക്ഷ്യഭദ്രതാ നിയമം അനുശാസിക്കുന്ന മുഴുവന്‍ ഘടകങ്ങളും കേരളം പൂര്‍ത്തീകരിക്കുന്നതിന്റെ പ്രഖ്യാപനം 18 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ നിര്‍വഹിക്കും. റേഷന്‍ വ്യാപാര ഉടമകള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന്റെയും റേഷന്‍ കടകള്‍ നവീകരിക്കുന്നതിന്റെയും ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടത്തുമെന്നും മന്ത്രി പറഞ്ഞു.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies