കൊച്ചി:സ്വര്‍ണവില മാറ്റമില്ലാതെ റെക്കോഡ് നിലയില്‍ തുടരുന്നു. പവന് 16,200 രൂപയും ഗ്രാമിന് 2025 രൂപയും. ചൊവ്വാഴ്ചയാണ് സ്വര്‍ണവില ഈ നിലയിലേക്ക് ഉയര്‍ന്നത്. ഇന്നും ഈ വില തുടരുകയാണ്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പവന്‍വില 16,000 രൂപ ഭേദിച്ചത്.
അതിനിടെ, അന്താരാഷ്ട്ര വിപണയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,500 ഡോളറിലെത്തി റെക്കോഡിട്ടു. 1,499.70 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. ചെറിയ തോതിലുള്ള തിരുത്തലുകള്‍ക്ക് ശേഷം വില ഇനിയും കുതിക്കുമെന്നാണ് ബുള്ള്യന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Discussion about this post