തിരുവനന്തപുരം: ജൂണ്‍ 13 മുതല്‍ 17 വരെ കെ.എസ്.ആര്‍.ടി.സി കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും മൈസൂര്‍/ബാംഗ്ലൂര്‍ മേഖലകളിലേക്കും തിരിച്ചും അധിക സര്‍വീസുകള്‍ നടത്തും. യാത്രക്കാര്‍ക്ക് ഓണ്‍ലൈനില്‍ റിസര്‍വേഷന്‍ നടത്താം. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബാംഗ്ലൂരില്‍ നിന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ഏത് സമയത്തും സര്‍വീസ് നടത്തുന്നതിന് പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
കെ.എസ്.ആര്‍.ടി.സി ഇപ്പോള്‍ പ്രധാനപ്പെട്ട അന്തര്‍സംസ്ഥാന സര്‍വീസുകളായ ബാംഗ്ലൂര്‍, കൊല്ലൂര്‍മൂകാംബിക, നാഗര്‍കോവില്‍, തെങ്കാശി, കോയമ്പത്തൂര്‍, മംഗലാപുരം, കന്യാകുമാരി, മൈസൂര്‍, മധുര, പളനി, വേളാങ്കണ്ണി, ഊട്ടി എന്നീ സര്‍വീസുകള്‍ മുടക്കം കൂടാതെ ഈ കാലയളവില്‍ കൃതൃമായി നടത്തുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.skrtconline.com.
Discussion about this post