ഐസ്വാള്‍: മിസോറം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ ചുമതലയേറ്റു. മിസോറം തലസ്ഥാനമായ ഐസ്വാളില്‍ ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിന് മുന്നോടിയായി കുമ്മനം രാജശേഖരന്‍ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു.
ലഫ്. ജനറല്‍ നിര്‍ഭയ് ശര്‍മ്മ വിരമിച്ച ഒഴിവിലാണ് കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിക്കുന്നത്.
സംസ്ഥാനത്തിന്റെ ഇരുപത്തിമൂന്നാമത്തേതും മലയാളിയായ രണ്ടാമത്തേതുമായ ഗവര്‍ണറാണ് കുമ്മനം.













