തിരുവനന്തപുരം: ഇന്ത്യന്‍ നേവിയുടെ നവീകരിച്ച യുദ്ധ സ്മാരകമായ സീഹോക്ക് വിമാനത്തിന്റെ സമര്‍പ്പണം ജവഹര്‍ബാലഭവനില്‍ സാംസകാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിച്ചു. ഇതോടൊപ്പം മധ്യവേനലവധിക്കാല ക്ലാസുകളുടെ സമാപന സമ്മേളനവും നടന്നു. ജവഹര്‍ ബാലഭവന്‍ ചെയര്‍മാന്‍ എ.കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ റിയര്‍ അഡ്മിറല്‍ ആര്‍.ജെ. നാദ്കര്‍ണ്ണി, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, നഗരസഭാ കൗണ്‍സിലര്‍ പാളയം രാജന്‍, ബാലഭവന്‍ മാനേജിംഗ് കമ്മറ്റി അംഗങ്ങളായ ഇ.എം. രാധ, കെ. ത്രിവിക്രമന്‍, ജി.എസ്. പ്രദീപ്, ടി.ആര്‍.സദാശിവന്‍ നായര്‍, കെ. ഗീത, പ്രിന്‍സിപ്പള്‍ ഡോ. എസ്.മാലിനി തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post