Thursday, July 10, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കൈത്തറി നെയ്ത്ത് ഉത്സവം എല്ലാവര്‍ഷവും നടത്തും

by Punnyabhumi Desk
May 29, 2018, 05:05 pm IST
in കേരളം

തിരുവനന്തപുരം: കൈത്തറി നെയ്ത്ത് ഉത്സവം എല്ലാവര്‍ഷവും നടത്താന്‍ നടപടി സ്വീകരിക്കുമെന്ന് വ്യവസായ വാണിജ്യ യുവജനകാര്യമന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. കൂടുതല്‍ പേര്‍ കടന്നുവരുന്ന നിലയില്‍ കൈത്തറി മേഖലയില്‍ ഉണര്‍വിന് തുടക്കം കുറിക്കാന്‍ സര്‍ക്കാരിനായതായും അദ്ദേഹം പറഞ്ഞു. കൈത്തറി നെയ്ത്ത് ഉത്സവം 2018 ന്റെ ഉദ്ഘാടനവും സംസ്ഥാനതല കൈത്തറി അവാര്‍ഡ് വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈത്തറി മേഖലയിലുള്ളവരുടെ അധ്വാനത്തിന്റെ മഹത്വം കുടുംബത്തിലുള്ളവര്‍ കൂടി മനസിലാക്കാനും, കലാപരമായ കഴിവുകളും സഹവര്‍ത്തിത്വവും വളര്‍ത്താനുമാണ് കൈത്തറി നെയ്ത്ത് ഉത്സവം സംഘടിപ്പിച്ചത്. ഇത് വിജയമാണെന്ന് സംസ്ഥാനത്താകെയുള്ള അനുഭവത്തില്‍നിന്ന് മനസിലായതിനാലാണ് എല്ലാവര്‍ഷവും നടത്തുന്നത് പരിഗണിക്കുന്നത്.
കൈത്തറി മേഖലയുടെ വികസനത്തിന് സര്‍ക്കാരിന്റെ പരിമിതികളില്‍നിന്ന് ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ട്. കൈത്തറി സ്‌കൂള്‍ യൂണിഫോമുകള്‍ വിതരണം ചെയ്യുന്നത് ആദ്യവര്‍ഷം അഞ്ചാം ക്ലാസുവരെയും ഈവര്‍ഷം ഏഴാം ക്ലാസുവരെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും കൊടുക്കാനായത് അഭിമാനകരമാണ്. ഇത് വിപുലീകരിക്കാനാവുമോ എന്ന് പരിശോധിക്കും.

കൈത്തറി സംഘങ്ങള്‍ പ്രയാസങ്ങള്‍ക്കിടയിലും സഹകരിച്ചതിന്റെ വിജയമാണിത്. പുതുതായി ഈ മേഖലയിലേക്ക് കടന്നുവരുന്നവര്‍ക്ക് പരിശീലനം നല്‍കും. പുതിയതരം തറികളുടെ ഉത്പാദനത്തിനും ശ്രമങ്ങളുണ്ടാകും.
കൈത്തറി മേഖലയില്‍ ബ്രാന്റഡ് ഉത്പന്നങ്ങള്‍ കൊണ്ടുവരാനും സര്‍ക്കാര്‍ ശ്രമിക്കും. കൂടുതല്‍ മികവുള്ള സംഘങ്ങള്‍ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ടവരുടെ ജീവിതത്തില്‍ മികവും, വരുമാനവര്‍ധനവിനുള്ള സൗകര്യങ്ങളുമുണ്ടാകുന്ന വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. ആ മാറ്റമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ രണ്ടുവര്‍ഷമായി നടത്തിവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മികച്ച കൈത്തറി സഹകരണ സംഘങ്ങള്‍ക്കുള്ള പുരസ്‌കാരം പൊതുവിഭാഗത്തില്‍ ലഭിച്ച കാഞ്ഞിരോട് നെയ്ത്തുസഹകരണ സംഘം, കണ്ണൂര്‍ പിണറായി വീവേഴ്‌സ്, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍ പുരസ്‌കാരം ലഭിച്ച കണ്ണൂര്‍ കൈരളി സഹകരണ സംഘം എന്നിവര്‍ക്ക് അവാര്‍ഡുകള്‍ മന്ത്രി സമ്മാനിച്ചു. മികച്ച കലാപരമായ കൈത്തറി നെയ്ത്തുകാര്‍ക്കും സമ്മാനങ്ങള്‍ നല്‍കി. മുതിര്‍ന്ന കൈത്തറി നെയ്ത്തുകാരെ ആദരിക്കലും ചടങ്ങില്‍ നടന്നു. നെയ്ത്തുകാരുടെ മക്കളില്‍ എസ്.എസ്.എല്‍.സി/പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്കും, വിവിധ മത്‌സരങ്ങളില്‍ വിജയിച്ചവര്‍ക്കും സമ്മാനങ്ങളും നല്‍കി.

ShareTweetSend

Related News

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies