തിരുവനന്തപുരം: എക്‌സൈസ് വകുപ്പും വിമുക്തി മിഷനും സംയുക്തമായി പുകയില വിരുദ്ധ ദിനാചരണം സംഘടിപ്പിക്കും. വി.ജെ.ടി ഹാളില്‍ മെയ് 31ന് രാവിലെ 10 ന് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനം എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിക്കും. വി.എസ്. ശിവകുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, എക്‌സൈസ് കമ്മീഷണര്‍, നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കും.
പൊതു ക്യാന്‍വാസില്‍ പുകയില വിരുദ്ധ ചിത്രങ്ങള്‍ പൊതുജനങ്ങള്‍ക്ക് വരയ്ക്കാം. പുകയില ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍ സംബന്ധിച്ച് ഡോ. എ. മാര്‍ത്താണ്ഡപിള്ള സംസാരിക്കും. എക്‌സൈസ് വകുപ്പിലെ കലാകാരന്മാര്‍ പങ്കെടുക്കുന്ന ലഹരിക്കെതിരെയുള്ള നാടകവും നടക്കും.
Discussion about this post