Tuesday, May 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ട്രോളിംഗ് നിരോധം ജൂണ്‍ പത്ത് മുതല്‍

by Punnyabhumi Desk
Jun 1, 2018, 05:07 pm IST
in കേരളം

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ ജീവിതം സംരക്ഷിക്കുന്നതിനും കടലിലെ മത്സ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം ജൂണ്‍ പത്തിന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി. ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.
ട്രോളിംഗ് നിരോധനം സംബന്ധിച്ച് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ വിളിച്ചു ചേര്‍ത്ത മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ചര്‍ച്ചകള്‍ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.

ദേശീയ ട്രോളിംഗ് നയത്തിന്റെ ഭാഗമായി 61 ദിവസമാണ് തമിഴ്‌നാട് ഉള്‍പ്പടെയുള്ള മറ്റു സംസ്ഥാനങ്ങള്‍ ട്രോളിംഗ് നിരോധിക്കുന്നത്. കേരളത്തില്‍ ഇത് 47 ദിവസമായിരുന്നു. കടലിന്റെ ആവാസ വ്യവസ്ഥ നിലനിര്‍ത്തുന്നതിനും മത്സ്യ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ള കേരളത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി മാറി നില്‍ക്കാനാവില്ല. ഘട്ടംഘട്ടമായി 61 ദിവസത്തെ ട്രോളിംഗ് നിരോധനം നടപ്പാക്കേണ്ടതുണ്ട്. ഇതിന്റെ ആദ്യ പടിയായാണ് ട്രോളിംഗ് നിരോധന കാലാവധി 47 ല്‍ നിന്ന് ഏഴ് ദിവസം കൂട്ടാന്‍ തീരുമാനിച്ചത്. എന്നാല്‍ തുടര്‍ന്നു നടന്ന ചര്‍ച്ചകളുടെയും സമവായത്തിന്റെയും അടിസ്ഥാനത്തില്‍ അഞ്ച് ദിവസമായി വര്‍ദ്ധിപ്പിച്ചു. അതിനാല്‍ നടപ്പു വര്‍ഷം സംസ്ഥാനത്ത് 52 ദിവസം ട്രോളിംഗ് ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

ട്രോളിംഗ് നിരോധനത്തിന്റെ ഭാഗമായി എല്ലാ ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. അപകടം സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്‍സൂണ്‍ സീസണില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനും കടല്‍ പട്രോളിംഗിനുമായി 17 സ്വകാര്യ ബോട്ടുകള്‍ വാടകയ്ക്ക് എടുക്കുമെന്നും, ആവശ്യമെങ്കില്‍ കൂടുതല്‍ ബോട്ടുകള്‍ കടലില്‍ ഇറക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കടലുമായി ബന്ധമുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 80 പേരെ ഉള്‍പ്പെടുത്തി വിവിധ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തും. കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പട്രോളിംഗിനും ആവശ്യമായ തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതര സംസ്ഥാന ബോട്ടുകള്‍ ജൂണ്‍ ഒമ്പതിന് മുന്‍പ് കേരള തീരം വിടണം. ഹാര്‍ബറുകളിലും ലാന്റിംങ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ ഈ കാലയളവില്‍ പ്രവര്‍ത്തിക്കില്ല. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കു നിബന്ധനകളോടെ മത്സ്യഫെഡിന്റെ ബങ്കുകളില്‍ നിന്ന് ഡീസല്‍ അനുവദിക്കും. സാഹചര്യം വിലയിരുത്താന്‍ ജില്ലാ കളക്ടര്‍മാരുടെ അദ്ധ്യക്ഷതയില്‍ പ്രത്യേക യോഗങ്ങള്‍ വിളിച്ചുചേര്‍ക്കും. കടല്‍ സുരക്ഷയുടെയും തീരസുരക്ഷയുടെയും ഭാഗമായി ബയോമെട്രിക്ക് ഐ.ഡി കാര്‍ഡുകള്‍ മത്സ്യത്തൊഴിലാളികള്‍ കരുതണം. ട്രോളിംഗ് നിരോധന സമയം മത്സ്യബന്ധന ബോട്ടുകള്‍ക്കുള്ള ഏകീകൃത കളര്‍ കോഡിംഗ് പൂര്‍ത്തീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies