Wednesday, July 30, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ജൈവവൈവിധ്യ മ്യൂസിയം ഉദ്ഘാടനം ചെയ്തു

by Punnyabhumi Desk
Jun 6, 2018, 06:17 pm IST
in കേരളം

തിരുവനന്തപുരം: ജൈവവൈവിധ്യ സമ്പുഷ്ടമായ കേരളത്തില്‍ ഇവയുടെ പരിപാലനത്തിന് ബഹുജനങ്ങളുടെ പിന്തുണ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരിസ്ഥിതി സംരക്ഷിക്കുന്ന പ്രായോഗികമായ പദ്ധതികള്‍ക്കും ഇടപെടലുകള്‍ക്കുമാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. വള്ളക്കടവില്‍ ജൈവവൈവിധ്യ മ്യൂസിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയുന്ന മ്യൂസിയമാണ് വള്ളക്കടവില്‍ യാഥാര്‍ഥ്യമായത്. പരിസ്ഥിതി, ഭൗമമണ്ഡലം, ജൈവവൈവിധ്യം എന്നിവയെക്കുറിച്ച് പൊതുജനങ്ങളില്‍ വ്യക്തമായ ധാരണ നല്‍കാന്‍ മ്യൂസിയം സഹായമാകും.
പരിസ്ഥിതി പ്രശ്‌നം സമൂഹം ഗൗരവമായി എടുക്കണം. നാടിന്റെ വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവുമുണ്ടാകണം. അതിനുള്ള ഉദാഹരണമാണ് ഹരിതകേരളം മിഷന്‍. പലതരത്തിലുള്ള ജനകീയ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ വരുന്നുണ്ട്. കിള്ളിയാര്‍ സംരക്ഷണത്തിനുള്ള നടപടികളാണ് ഒടുവിലത്തെ ഉദാഹരണം.
വ്യവസായങ്ങള്‍ വികസനത്തിന് അത്യന്താപേക്ഷിതമാണ്. എന്നാല്‍ വികസനത്തിന്റെ മറവില്‍ പരിസ്ഥിതിയെയോ, പരിസ്ഥിതിയുടെ മറവില്‍ വികസനത്തേയോ സര്‍ക്കാര്‍ മറക്കില്ല. സന്തുലിതമായ സാമൂഹ്യ, സാമ്പത്തിക വികസനം ജൈവവൈവിധ്യ സംരക്ഷണത്തിലൂടെ നേടുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ജൈവവൈവിധ്യ അവാര്‍ഡുകളും അദ്ദേഹം വിതരണം ചെയ്തു.

ചടങ്ങില്‍ സഹകരണടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വള്ളക്കടവിന്റെയും ചരിത്രപ്രധാന ബോട്ടുപുരയുടേയും ഗതകാലപ്രൗഡി തിരിച്ചുകൊണ്ടുവരാന്‍ മ്യൂസിയം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ വിശിഷ്ടാതിഥിയായിരുന്നു. മേയര്‍ വി.കെ. പ്രശാന്ത് പി.ബി.ആര്‍ സോഫ്റ്റ്‌വെയര്‍ പ്രകാശനം ചെയ്തു. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി.കെ. കേശവന്‍, പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായര്‍, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശ്രീകുമാര്‍, കൗണ്‍സിലര്‍ ഷാജിതാ നാസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പരിസ്ഥിതി വകുപ്പ് അഡീ. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ സ്വാഗതവും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എസ്.സി. ജോഷി നന്ദിയും പറഞ്ഞു.

കേരളത്തിന്റെ ജൈവവൈവിധ്യം, വിവിധ ആവാസവ്യവസ്ഥകള്‍, വംശനാശം സംഭവിച്ചതും വംശനാശഭീഷണി നേരിടുന്നതുമായ സസ്യങ്ങള്‍, ജന്തുക്കള്‍ മുതലായവരെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവ് പകരുന്നതിനാണ് ജൈവ വൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ഇന്ററാക്ടീവ് പാനലുകള്‍, വീഡിയോകള്‍, ത്രീഡി തീയറ്റര്‍, മള്‍ട്ടിമീഡിയ പ്രൊജക്ഷനുമായി ‘സയന്‍സ് ഓണ്‍ സ്പിയര്‍’, ജീവന്‍ തുളുമ്പുന്ന മോഡയുകള്‍, മറ്റ് വിവിധ തരം പ്രദര്‍ശനസാമഗ്രികള്‍ എന്നിവ മ്യൂസിയത്തിന്റെ പ്രത്യേകതയാണ്. തിങ്കളാഴ്ച ഒഴികെയുള്ള ദിനങ്ങളില്‍ രാവിലെ 10.30 മുതല്‍ രാത്രി ഏഴുമണിവരെയാണ് സന്ദര്‍ശനസമയം.

ShareTweetSend

Related News

കേരളം

ഓപ്പറേഷന്‍ ഡി-ഹണ്ട്: 71 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

കേരളം

വി.എസിന്റെ ഭൗതിക ശരീരം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

ഓപ്പറേഷന്‍ ഡി-ഹണ്ട്: 71 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

വി.എസിന്റെ ഭൗതിക ശരീരം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു

വി.എസ്.അച്യുതാനന്ദന് കേന്ദ്ര സര്‍ക്കാരും ആദരം അര്‍പ്പിക്കും

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies