തിരുവനന്തപുരം: രാജ്യസഭ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം കോണ്‍ഗ്രസില്‍ മുറുകുന്നു. മുന്നണിക്കു ലഭിക്കുന്ന ഏക രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കോണ്‍ഗ്രസില്‍ രൂക്ഷമായിരിക്കുന്നത്. വിഷയത്തില്‍ തിരുത്തല്‍ നടപടിക്കായി ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് ഷാനിമോള്‍ ഉസ്മാന് ആവശ്യപ്പെട്ടു. തിങ്കളാഴ്ചത്തെ രാഷ്ട്രീയകാര്യസമിതി യോഗം മാറ്റിവയ്ക്കണമെന്നും നേതാക്കളുടെ തന്നിഷ്ടം നടപ്പാക്കാന്‍ വിളിച്ച യോഗമാണിതെന്നും അവര്‍ കുറ്റപ്പെടുത്തി.












