ന്യൂഡല്‍ഹി : പ്ലാസ്റ്റിക്ക് കുപ്പികള്‍ തിരികെ നല്‍കിയാല്‍ അഞ്ചു രൂപ നല്‍കുന്ന പദ്ധതിയുമായി ഇന്ത്യന്‍ റയില്‍വേ. പരിസ്ഥിതിയ്ക്ക് കോട്ടം പറ്റുന്ന പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ജനപങ്കാളിത്തതോടെയുള്ള പ്രവര്‍ത്തനങ്ങളാണ് റയില്‍വേ ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക് കുപ്പികള്‍ നിക്ഷേപിച്ചാല്‍ അഞ്ച് രൂപ തിരികെ നല്‍കുന്ന യന്ത്രമാണ് റെയില്‍വേ സ്റ്റേഷനുകളില്‍ ഇതിനായി സ്ഥാപിച്ചിരിക്കുന്നത്.
വഡോദര റെയില്‍വേ സ്റ്റേഷനിലാണ് ആദ്യയന്ത്രം സ്ഥാപിച്ചത്. കുപ്പി നല്‍കിയാല്‍ ലഭിക്കുന്ന അഞ്ച് രൂപ പേടിഎം വാലറ്റിലാണ് എത്തുക. ഇതിനായി കുപ്പി നിക്ഷേപിക്കുന്നവര്‍ മൊബൈല്‍ നമ്പര്‍ യന്ത്രത്തില്‍ രജിസ്റ്റര്‍ ചെയ്യണം.
പ്ലാസ്റ്റിക് കുപ്പി പൊടിച്ച് സംസ്‌കരിച്ചശേഷം രൂപമാറ്റം വരുത്തി പാത്രങ്ങളാക്കി മാറ്റാനാണ് പദ്ധതി. ഈ പാത്രങ്ങള്‍ ട്രെയിനുകളില്‍ ഭക്ഷണവിതരത്തിന് ഉപയോഗിക്കും. ഐ.ആര്‍.സി.ടി.സി എട്ട് രാജധാനി, ശതാബ്ദി ട്രെയിനുകളിലാണ് ആദ്യഘട്ടത്തില്‍ ഇത്തരം പാത്രങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യുന്നത്.
Discussion about this post