Sunday, July 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മത്സ്യവിത്ത് ഉത്പാദനത്തില്‍ സംസ്ഥാനം ഉടന്‍ സ്വയം പര്യാപ്തമാവും

by Punnyabhumi Desk
Jun 9, 2018, 04:26 pm IST
in കേരളം

തിരുവനന്തപുരം: ശുദ്ധജല മത്സ്യവിത്ത് ഉത്പാദനത്തില്‍ സംസ്ഥാനം ഉടന്‍ സ്വയംപര്യാപ്തമാവുമെന്ന് മത്സ്യ ബന്ധന വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. നെയ്യാര്‍ ഡാമില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ശുദ്ധജല മത്സ്യ ഉത്പാദന കേന്ദ്രത്തിന്റെയും ശുദ്ധജല മത്സ്യകൃഷി പരിശീലന കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

രാജ്യത്തെ ആകെ ജലാശയങ്ങളുടെ ഏഴ് ശതമാനവും കേരളത്തിലാണെന്നും അതിനാല്‍ ഇവിടെ ഉള്‍നാടന്‍ മത്സ്യക്കൃഷിക്ക് വലിയ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. പക്ഷേ, ആവശ്യമുള്ളത്ര ഗുണനിലവാരമുള്ള മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാന്‍ കഴിയണം. 12 കോടിയോളം മത്സ്യക്കുഞ്ഞുങ്ങള്‍ വേണ്ടിടത്ത് സംസ്ഥാനം ഉത്പാദിപ്പിക്കുന്നത് വെറും രണ്ടു കോടി മത്സ്യക്കുഞ്ഞുങ്ങളെയാണ്. ഗുണനിലവാരമുള്ള മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതിന് മൂന്നു കോടി 44 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ശുദ്ധജല മത്സ്യ ഉത്പാദന കേന്ദ്രത്തില്‍ 24.6 മീറ്റര്‍ നീളവും 9.6 മീറ്റര്‍ വീതിയുമുള്ള ആറ് ആര്‍സിസി ഫീഡിംഗ് ടാങ്കുകള്‍, 158 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഹാച്ചറി ഓഫീസ് കെട്ടിടം, 12 മീറ്റര്‍ നീളവും ഏഴ് മീറ്റര്‍ വീതിയുമുള്ള പൂള്‍ പ്ലാറ്റ്‌ഫോം, ഒമ്പത് മീറ്റര്‍ നീളവും എട്ടു മീറ്റര്‍ വീതിയുമുള്ള എഫ് ആര്‍ പി ടാങ്ക് പ്ലാറ്റ്‌ഫോം എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഹാച്ചറിയില്‍ പ്രതിവര്‍ഷം പത്തു ലക്ഷം കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങള്‍, പത്ത് ലക്ഷം നാടന്‍ മത്സ്യക്കുഞ്ഞുങ്ങള്‍, 15 മില്യണ്‍ കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളുടെ സ്‌പോണ്‍ എന്നിവയുടെ ഉത്പാദനമാണ് ലക്ഷ്യമിടുന്നത്.

മൂന്നു കോടി 20 ലക്ഷം രൂപ ചെലവില്‍ രണ്ട് നിലകളിലായി 1008 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിച്ച ഫിഷറീസ് ട്രെയ്‌നിംഗ് സെന്ററില്‍ 32 പേര്‍ക്ക് താമസിക്കാനുള്ള മുറികള്‍, 75 പേര്‍ക്ക് ഒരേ സമയം പരിശീലനം നല്‍കാനുള്ള സൗകര്യങ്ങളോടു കൂടിയ ട്രെയ്‌നിംഗ് ഹാള്‍ എന്നിവയാണ് സജ്ജമാക്കിയിട്ടുള്ളത്.

നെയ്യാര്‍ ഫിഷ് സീഡ് ഫാമിന്റെ മൂന്നാം ഘട്ട വികസന പ്രവൃത്തികള്‍ക്കായി 7 കോടി 46 ലക്ഷം രൂപയുടെ ഭരണാനുമതിയും നെയ്യാര്‍ കേന്ദ്രമാക്കി ഗിഫ്റ്റ് ഹാച്ചറി നിര്‍മിക്കുന്നതിന് അഞ്ചുകോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുജാതകുമാരി, കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാംലാല്‍, ജില്ലാ പഞ്ചായത്ത് അംഗം അന്‍സജിത റസല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ. കുമാരി, ഗ്രാമപഞ്ചായത്ത് അംഗം ആര്‍. ലത, ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഷീജ തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSend

Related News

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

Discussion about this post

പുതിയ വാർത്തകൾ

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies