തിരുവനന്തപുരം: സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയിലെ അംഗങ്ങള്‍ വായിക്കാനെടുത്ത് വര്‍ഷങ്ങള്‍ക്ക് ശേഷവും തിരിച്ചേല്‍പ്പിക്കാത്ത പുസ്തകങ്ങളുടെ പിഴയില്‍ വലിയ ഇളവുകള്‍ നല്‍കി ജൂണ്‍ 19 മുതല്‍ ആഗസ്റ്റ് 19 വരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കും. ലൈബ്രറിയില്‍ തിരിച്ചേല്‍പ്പിക്കാത്ത പുസ്തകങ്ങള്‍ക്ക് രണ്ടോ മൂന്നോ ഇരട്ടി വിലയും പിഴയും ചേര്‍ത്ത സംഖ്യ ഈടാക്കുന്നതിന് റവന്യു അധികാരികള്‍ നടപടികള്‍ എടുത്തിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുളള റവന്യു നടപടികള്‍ ഒഴിവാക്കി ലൈബ്രറിയിലേക്ക് എല്ലാ പുസ്തകങ്ങളും തിരിച്ച് എത്തിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം.
പദ്ധതി പ്രകാരം ലൈബ്രറിയില്‍ നിന്ന് എടുത്തിട്ടുളള എല്ലാ പുസ്തകങ്ങളും 20 ശതമാനം പിഴ അടച്ച് ലൈബ്രറിയില്‍ ഏല്‍പ്പിക്കാം. 2005 ജനുവരി ഒന്നു മുതല്‍ 2014 ഡിസംബര്‍ 31 വരെയുളള കാലയളവില്‍ കുടിശിക വരുത്തിയിട്ടുളള അംഗങ്ങള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. കൂടുതല്‍ വിരങ്ങള്‍ www.statelibrary.kerala.gov.in ല്‍ ലഭിക്കും.
Discussion about this post