കഠ്‌മണ്ടു: ഇന്ത്യയെ അപമാനിക്കുന്നതും ഇന്ത്യന്‍ ഉദ്യോഗസ്‌ഥരെ ആക്രമിക്കുന്നതും മാവോയിസ്‌റ്റുകള്‍ നിര്‍ത്തണമെന്നു ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.എം.കൃഷ്‌ണ നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡ യോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ നയതന്ത്രജ്‌ഞന്‍ രാകേഷ് സൂഡിനെ മാവോയിസ്‌റ്റുകള്‍ കരിങ്കൊടി കാണിച്ചതിനെയും ഇന്ത്യന്‍ പതാകയെ അവഹേളിച്ചതിനേയും ഉത്‌കണ്‌ഠയോടെയാണ് കാണുന്നതെന്നു ഉഭയകക്ഷിചര്‍ച്ചയില്‍ എസ്.എം.കൃഷ്‌ണ പറഞ്ഞു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് നേപ്പാളില്‍ എത്തിയതാണ് അദ്ദേഹം.
നേപ്പാളിലെ ചില ജില്ലകളില്‍ ഇന്ത്യയുടെ സഹായത്തോടെ നടപ്പിലാ ക്കുന്ന ആരോഗ്യ-വിദ്യാഭ്യാസ പദ്ധതികളുടെ ആവശ്യത്തിനായി എത്തിയപ്പോഴാണ് രാകേഷിനെ മാവോയിസ്‌റ്റുകള്‍ കരിങ്കൊടി കാണിക്കുകയും പരിപാടി അലങ്കോലപ്പെടുത്തകയും ചെയ്‌തത്. കൂടാതെ ഇന്ത്യന്‍ സഹകരണത്തോടെ നിര്‍മ്മിക്കുന്ന നിരവധി പാലങ്ങളുടേയും റോഡുകളുടെയും നിര്‍മ്മാണസ്‌ഥലത്ത് ഇന്ത്യയുടെ പതാക മാവോയിസ്‌റ്റുകള്‍ നശിപ്പിക്കുകയും ചെയ്‌തിരുന്നു.
എന്നാല്‍, നേപ്പാള്‍ മാവോയിസ്‌റ്റ് പാര്‍ട്ടി ഇന്ത്യയുമായി നല്ല ബന്ധം സ്‌ഥാപിക്കാന്‍ ശ്രിക്കുകയാണെന്നു പ്രചണ്ഡ പറഞ്ഞു. നേപ്പാളിലെ സമാധാനസ്‌ഥാപനം, കരട് ഭരണഘടന എന്നിവയെ കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തി.
Discussion about this post