Saturday, July 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സംസ്ഥാനത്ത് 10 ലക്ഷം കുടുംബങ്ങളിലേക്ക് ജലസാക്ഷരതാ ക്ലാസ്

by Punnyabhumi Desk
Jun 13, 2018, 06:12 pm IST
in കേരളം

തിരുവനന്തപുരം: ‘ജലസംരക്ഷണം’ എന്ന ലക്ഷ്യത്തോടെ സാക്ഷരതാമിഷന്റെ 70,000 പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ പഠിതാക്കളിലൂടെ സംസ്ഥാനത്ത് ജലസാക്ഷരതാ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. പത്താംതരം, ഹയര്‍സെക്കന്‍ഡറി പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി ഒരോ പഠിതാവും തന്റെ വാസസ്ഥലത്തിന് സമീപമുള്ള 15 പേര്‍ക്ക് ജലസംരക്ഷണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായി ക്ലാസ്സെടുക്കും. ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ എന്ന കണക്കില്‍ 15 കുടുംബങ്ങളില്‍ നിന്നുള്ള 15 പേര്‍ക്കാണ് ക്ലാസ്. മൊത്തം 10 ലക്ഷം പഠിതാക്കള്‍ പങ്കെടുക്കും. ജൂണ്‍ 20 മുതല്‍ സെപ്തംബര്‍ 20 വരെയാണ് ക്ലാസ്.

ജലസാക്ഷരതാ ക്യാമ്പയിന്റെ ഭാഗമായി സാക്ഷരതാമിഷന്‍ പ്രത്യേകം പാഠാവലിക്കും രൂപം നല്‍കി. ‘ജലം പരിസ്ഥിതി സാക്ഷരതാപാഠം 1’ എന്നാണ് പാഠാവലിയുടെ പേര്. വിദ്യാഭ്യാസവകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ്, ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി.തോമസ് എന്നിവര്‍ ചേര്‍ന്ന് പാഠാവലി പ്രകാശനം ചെയ്തു. സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ് ശ്രീകല, ജലസാക്ഷരതാ ക്യാമ്പയിന്‍ കോഓര്‍ഡിനേറ്റര്‍ ഇ.വി.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി സാമൂഹ്യ സാക്ഷരതാ പരിപാടിയുടെ ഭാഗമായി ആവിഷ്‌കരിച്ച പദ്ധതിയാണ് ‘പരിസ്ഥിതി സാക്ഷരത’.

‘ജലം പരിസ്ഥിതി സാക്ഷരതാപാഠം 1’ എന്ന ലഘുപുസ്തകത്തില്‍ മൊത്തം 16 പാഠഭാഗങ്ങളാണുള്ളത്. ജലത്തിന്റെ പ്രാധാന്യം, ജല മലിനീകരണം എങ്ങനെ തടയാം, ജലത്തെ എങ്ങനെ ശാസ്ത്രീയമായ രീതികളില്‍ സംരക്ഷിക്കാം, ജലനിയമങ്ങള്‍ തുടങ്ങിയവയാണ് പാഠാവലി പ്രതിപാദിക്കുന്നത്. ജലസംരക്ഷണം സംബന്ധിച്ച് തന്റേതായ ആശയ രൂപീകരണത്തിനും പഠിതാവിനെ പ്രാപ്തമാക്കുന്ന തരത്തിലാണ് പാഠഭാഗങ്ങള്‍.

ShareTweetSend

Related News

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

Discussion about this post

പുതിയ വാർത്തകൾ

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies